Flash News

വരള്‍ച്ച: ഐപിഎല്‍ ക്രിക്കറ്റ് മല്‍സരം മഹാരാഷ്ട്രക്ക് പുറത്തേക്ക് മാറ്റണം: കോടതി

വരള്‍ച്ച: ഐപിഎല്‍ ക്രിക്കറ്റ് മല്‍സരം മഹാരാഷ്ട്രക്ക് പുറത്തേക്ക് മാറ്റണം: കോടതി
X
court

മുംബൈ: കൊടും വരള്‍ച്ച കണക്കിലെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരം മഹാരാഷ്ട്രയില്‍ നിന്ന് ജലക്ഷാമമില്ലാത്ത മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ബോംബെ ഹൈക്കോടതി. ക്രിക്കറ്റ് മല്‍സരത്തിന് വെള്ളം പാഴാക്കുന്നതിനെതിരെ ലോകസട്ട മുവ്‌മെന്റ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി മല്‍സരം മാറ്റാന്‍ ആവശ്യപ്പെട്ടത്.  വെള്ളം പാഴാക്കാന്‍ നിങ്ങള്‍ക്കെങ്ങനെയാണ് സാധിക്കുന്നത്,  മനുഷ്യനാണോ ഐപിഎല്‍ മല്‍സരമാണോ കൂടുതല്‍ പ്രധാനം, ഇങ്ങനെയാരെങ്കിലും ജലം പാഴാക്കുമോ, മഹാരാഷ്ട്രയിലെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്നും കോടതി ചോദിച്ചു.
ക്രിക്കറ്റ് മല്‍സരത്തിനു വേണ്ടി സംസ്ഥാനത്തെ മൂന്ന് സ്റ്റേഡിയങ്ങളിലെ ക്രിക്കറ്റ് പിച്ച് പരിപാലനത്തിന് 60 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കേണ്ടിവരുമെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.   എല്ലാ ക്രിക്കറ്റ് മല്‍സരങ്ങളും നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ഇന്ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it