വരയാടുകളുടെ പ്രസവകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

മൂന്നാര്‍: വരയാടിന്റെ പ്രസവകാലമായതിനെ തുടര്‍ന്ന് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. 2018ല്‍ ഇതുവരെ പുതുതായി 65 വരയാട്ടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി അറിയിച്ചു. ഉള്‍ക്കാടുകളിലുള്ള കുഞ്ഞുങ്ങളുടെ കണക്കെടുപ്പ് നടന്നുവരുകയാണ്.
ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇരവികുളം ദേശീയോദ്യാനത്തില്‍ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്.
ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ച അഞ്ചാംമൈലില്‍ ക്യൂ നില്‍ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന എ ല്‍ഇഡി സ്‌ക്രീനുകള്‍, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ള സൗകര്യം, ബയോ ടോയ്‌ലറ്റുകള്‍, രാജമലയില്‍ മഴ പെയ്താല്‍ കയറി നില്‍ക്കാവുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങിയവ പുതുതായി തയ്യാറാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it