thrissur local

വരന്തരപ്പിള്ളി മേഖലയില്‍ മണ്ണെടുപ്പ് വ്യാപകം

പുതുക്കാട്: തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ അധികൃതരുടേയും പോലിസിന്റേയും കണ്ണു വെട്ടിച്ച് വരന്തരപ്പിള്ളി മേഖലയില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നു. പഞ്ചായത്തിന്റെ മലയോര മേഖലയിലാണ് കുന്നിടിച്ച് മണ്ണു കടത്തുന്നത്. ജിയോളജി വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ നിയന്ത്രണങ്ങളില്ലാതെയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്.
രണ്ടു ദിവസത്തിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ഹിറ്റാച്ചി ഉള്‍പ്പെടെ അഞ്ചു വാഹനങ്ങളാണ് വരന്തരപ്പിള്ളി പോലിസ് പിടികൂടിയത്. വെള്ളാനിക്കോട്, കാളക്കല്ല്, ഉപ്പൂഴി, മുപ്ലിയം എന്നിവിടങ്ങളിലാണ് മണ്ണെടുപ്പ് നടക്കുന്നത്. രാത്രിയിലും പുലര്‍ച്ചെയും കുന്നിടിച്ച് കൊണ്ടു പോവുന്ന മണ്ണ് പാസില്ലാത്ത ടിപ്പര്‍ ലോറികളിലാണ് കടത്തുന്നത്.
പാസില്ലാതെ പോവുന്ന ലോറികള്‍ പോലിസ് പിടികൂടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ കക്ഷികള്‍ മണ്ണു മാഫിയകളെ സഹായിക്കുകയാണെന്ന ആരോപണമുണ്ട്.
Next Story

RELATED STORIES

Share it