ernakulam local

വരകളിലൂടെ വസന്തം തീര്‍ത്ത് ഷബ്‌ന സുമയ്യ

ആലുവ: നിറക്കൂട്ടുകളാല്‍ വരകളിലൂടെ, വസന്തവും, കവിതകളിലൂടെ കനല്‍ കുപ്പായവുമൊരുക്കി ശ്രദ്ധേയയാവുകയാണ് ആലുവ ചാലക്കല്‍ സ്വദേശി  ഷബ്‌ന സുമയ്യ. സാമൂഹ്യ മാധ്യമങ്ങളിലും അനുകാലികങ്ങളിലും ഉള്‍പ്പെടെ കരുത്തുറ്റ, മൂര്‍ച്ചയുള്ള വാക്കുകളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ സമൂഹങ്ങളുതേടക്കമുള്ളവരുടെ ശബ്ദമായി മാറി, സമകാലിക പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട്  സജീവമായ ഷബന സുമയ്യയാണ് സ്ത്രീ സ്വാതന്ത്രത്തിന്റെ വിത്യസ്ത മുഖങ്ങളുള്ള ചിത്രങ്ങളൊരുക്കി വരയുടെ ലോകത്ത് ശ്രദ്ധേയയാവുന്നത്.
വരയുടെ ലോകത്തെത്തിയിട്ട് 2 വര്‍ഷമേ ആവുന്നുള്ളൂവെങ്കിലും ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് ഷബനയുടെ സൃഷ്ടിയില്‍ വിരിഞ്ഞത്. നിരവധി പത്രങ്ങളിലും ആനുകാലികങ്ങളിലടക്കം ഷബനയുടെ ചിത്രങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ഷബ്‌ന സുമയ്യയുടെ ചിത്ര പ്രദര്‍ശനം കഴിഞ്ഞ ദിവസം ദാറുസ്സലാം സ്‌കൂളില്‍ നടന്നു. ‘ബികമിങ് ആര്‍ട്ട് ‘ എന്ന പേരില്‍ നടത്തിയ ചിത്ര പ്രദര്‍ശനത്തില്‍ മുപ്പതോളം ചിത്രങ്ങളുണ്ടായിരുന്ന. ഓരോ ചിത്രവും സമകാലിക ഇന്ത്യയിലെ വേദനിക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേര്‍കാഴ്ചകളായിരുന്നു. വിരിയാന്‍ തുടങ്ങുന്ന പൂമുട്ടുകളെ കാമ കണ്ണുകള്‍ പിന്തുടരുന്ന സമകാലിക ഇന്ത്യയുടെ വിവരണം വേണ്ടാത്ത ചിത്രങ്ങളും ബികമിങ് ആര്‍ട്ടില്‍ ശ്രദ്ധിക്കപ്പെട്ടു.
ദാറുസ്സലാം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി നടത്തിയ ചിത്ര പ്രദര്‍ശനം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സകരിയ്യ നിര്‍വഹിച്ചു. ചിത്രരചന അഭ്യാസിച്ചിട്ടില്ലെങ്കിലും യൂ ടൂബിലുടെയും മറ്റും ലഭിക്കുന്ന അറിവുകളിലൂടെ ചിത്രകലയില്‍ കഴിവ്  െതളിയിക്കാന്‍ ദാറുസ്സലാം പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഷബന സുമയ്യക്കായി. ചിത്ര പ്രദര്‍ശനത്തോടനുബന്ധിച്ച് തന്നെ ഷബ്‌നയുടെ കവിതകളടങ്ങിയ ‘കനല്‍ കുപ്പായീ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ആലുവ ചാലക്കല്‍ കീഴ് തോട്ടത്തില്‍ അബൂബക്കറിന്റെ മകളാണ് ഷബന സുമയ്യ. ജീവിത പങ്കാളി കോഴിക്കോട് സ്വദേശി ഫൈസല്‍ ഹസൈനാരുടെ പ്രോത്സാഹനവുമാണ് ചിത്രകാരിയായി മാറാന്‍ ഷബനയ്ക്ക് പ്രചോദനമാവുന്നത്. ചുമര്‍ചിത്രകാരനും ഡിസൈനറുമായ ഫൈസല്‍ ഹസയ്‌നാരാണ് കനല്‍ കുപ്പായത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷബ്‌നയുടെ രണ്ടാമത്തെ പ്രദര്‍ശനമാണ് ദാറുസ്സലാമില്‍ നടന്നത്.
Next Story

RELATED STORIES

Share it