'വയോള ബീച്ച്' അംഗങ്ങള്‍  സ്വീഡനില്‍ കൊല്ലപ്പെട്ടു

സ്‌റ്റോക്ക്‌ഹോം: ബ്രിട്ടനിലെ പ്രശസ്ത സംഗീത സംഘമായ 'വയോള ബീച്ച്' അംഗങ്ങള്‍ സ്വീഡനില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ സ്റ്റോക്ക് ഹോമിനു സമീപമുണ്ടായ അപകടത്തിലാണ് സാംസ്‌കാരിക സംഘത്തിലെ മാനേജര്‍ ഉള്‍പ്പെടെ അഞ്ചു യുവാക്കള്‍ മരിച്ചത്. ക്രിസ് ലി യോണാര്‍ഡ്, റിവര്‍ റിവസ്, തോമസ് ലോവ്, ജാക്ക് ഡാകിന്‍, മാനേജര്‍ ക്രേഗ് ടെറി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയിലെ ഒരു പാലത്തില്‍നിന്ന് 82 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടം സംബന്ധിച്ച വിവരം സ്വീഡനിലെ ബ്രിട്ടിഷ് വിദേശകാര്യ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വീഡിഷ് സംഗീതോല്‍സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു വയോള ബീച്ച് സംഗീത സംഘം.
Next Story

RELATED STORIES

Share it