malappuram local

വയോമിത്രം പദ്ധതി: തിരൂരങ്ങാടി നഗരസഭ മൂന്നാംവര്‍ഷത്തിലേക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയും കേരളാ സാമൂഹിക സുരക്ഷാമിഷനും ചേര്‍ന്നു നടത്തി വരുന്ന വയോമിത്രം പദ്ധതിക്ക് രണ്ട് വയസ്സ്. വയോജനങ്ങള്‍ക്ക് ഏറെ ആശ്വാസമായ പദ്ധതി  2016 മാര്‍ച്ച് 4 നാണ്  നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പുതുതായി തുടങ്ങിയ നഗരസഭകളില്‍ തിരൂരങ്ങാടിയിലാണ് ആദ്യം പദ്ധതി തുടങ്ങിയത്.
രണ്ടുവര്‍ഷത്തിനിടയില്‍  വയോമിത്രം പദ്ധതിയിലൂടെ വയോജനരംഗത്ത് ജനപ്രീതിയാര്‍ജിച്ച് മുന്നേറാന്‍ നഗരസഭക്ക് കഴിഞ്ഞു.  പദ്ധതിയില്‍ നഗരസഭ  ഓരോ വര്‍ഷവും കേരള സാമൂഹസുരക്ഷ മിഷനു 10 ലക്ഷം രൂപ നീക്കിവെക്കുന്നു. രണ്ടാം വാര്‍ഷികഭാഗമായി  നഗരസഭയിലെ ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ച് വയോജന സംഗമങ്ങള്‍ നടക്കും. നഗരസഭയിലെ 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി വിവിധ ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് 22 വയോമിത്രം ക്ലിനിക്കുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നിടവിട്ട ആഴ്ച്ചകളില്‍ ഓരോ ക്ലിനിക്കിലും  ഡോക്ടറും ജീവനക്കാരും  അടങ്ങുന്ന സംഘമെത്തുകയും പരിശോധനനടത്തുകയുമാണ്. 1700ഓളം വയോജനങ്ങള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍സുലിന്‍ അടക്കം 30ഓളം മരുന്നുകള്‍  വയോമിത്രം വഴി ന ല്‍കി വരുന്നുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുര്‍റഹ്മാന്‍ കുട്ടി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it