Flash News

വയോധികയെ ബലാല്‍സംഗം ചെയ്ത സംഭവം: മുഖ്യപ്രതി പിടിയില്‍



മലപ്പുറം:  67 വയസ്സുള്ള വയോധികയെ ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഘം ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയെ ബംഗളൂരു ശിവാജി നഗറിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും പ്രത്യേക അന്വേഷണസംഗം പിടികൂടി. പടിഞ്ഞാറ്റുമുറി ചാത്തന്‍കാട്ടില്‍ ഇബ്രാഹിം (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 11നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ മദ്യപിച്ചെത്തിയ പ്രതികള്‍ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ രണ്ടാം പ്രതി വിനോദിനെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇവര്‍ക്ക് ഒളിച്ചു താമസിക്കാന്‍ സൗകര്യം ചെയതു കൊടുത്ത വിനോദിന്റെ ഭാര്യാ പിതാവിനേയും ഇടുക്കി സ്വദേശികളായ മറ്റു മൂന്നു പേരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ താമസിക്കുന്നതിനിടയില്‍ ഇരു പ്രതികളും തമ്മില്‍ തെറ്റി പിരിഞ്ഞ് ഇബ്രാഹിം ബംഗളൂരുവിലെ ശിവാജി നഗറിലേക്ക് പോവുകയും അവിടെ ഒളിച്ചു താമസിക്കുകയുമായിരുന്നു. ലോഡ്ജില്‍ മുറിയെടുത്താല്‍ പിടിക്കപ്പെടും എന്ന് മനസ്സിലാക്കിയ പ്രതി അവിടെ കോര്‍പറേഷനില്‍ പണിയെടുത്തിരുന്ന തമിഴ്‌നാട് സ്വദേശികളോടൊപ്പം കടവരാന്തകളിലാണ് കിടന്നിരുന്നത്. പ്രത്യേക അന്വേഷണ സംഘം ഒരാഴ്ചയോളം സ്ഥലത്ത് താമസിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മലപ്പുറം സിഐ പേംജിത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it