kozhikode local

വയോധികയുടെ മരണം: കൊലപാതകമെന്ന് സ്ഥിരീകരണം

ബേപ്പൂര്‍: മാപ്പിളപ്പാട്ട് ഗായകന്‍ കെ എം കെ വെള്ളയിലിന്റെ ഭാര്യ അരക്കിണര്‍ പനങ്ങാട്ട് പറമ്പില്‍ ആമിനയുടെ  മരണം കൊലപാതകമെന്ന് പോലിസ് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് ഉറപ്പുവരുത്തിയത്.
ശരീരത്തില്‍ പതിനഞ്ചോളം മുറിവുകള്‍ കാണപ്പെട്ടു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് കാരണം രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മനസ്സിലായി. മുഖത്തും ആഴത്തിലുള്ള മുറിവുണ്ട്. ഉളി പോലെയുള്ള ആയുധമാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.
സംശയാസ്പദമായി ചിലരെ ചോദ്യം ചെയ്തതായി അറിയുന്നു. അതേസമയം മുഖ്യപ്രതിയടക്കം പോലിസിന്റെ വലയില്‍ ഉണ്ടെന്നാണ് സൂചന. അന്വേഷണ പുരോഗതിക്കായി ആമിന മരണപ്പെട്ട വീടിന് ഏര്‍പ്പെടുത്തിയിരുന്ന  പോലിസ് കാവല്‍ ഇന്നലെ വൈകിട്ട് പിന്‍വലിച്ചു. അരക്കിണര്‍ സിമന്റ് ഗോഡൗണിന് പിറകുവശത്ത്  വീട്ടില്‍ തനിച്ച് താമസിക്കുന്ന ആമിന രക്തത്തില്‍ കുളിച്ച് കിടപ്പുമുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ശനിയാഴ്ച ഉച്ചയോടെ  ചെറുമകനാണ് ആദ്യം കാണുന്നത്. ഉടനെ അടുത്തുള്ളവരെ വിളിച്ചുകൂട്ടി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് ടീമും വീട്ടില്‍ പരിശോധന നടത്തി. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും സംഭവ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it