Flash News

വയോജന സംരക്ഷണം: കേരളത്തിനു കേന്ദ്രത്തിന്റെ അംഗീകാരം



തിരുവനന്തപുരം: വയോജന സംരക്ഷണമേഖലയില്‍ കേരളത്തിനു കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സംസ്ഥാനത്തിനുള്ള അംഗീകാരം. 2007ല്‍ നിലവില്‍ വന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ അവാര്‍ഡ്. 9ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി  അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ പുരസ്‌കാരം ഏറ്റുവാങ്ങും. വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക നീതി വകുപ്പ് വഴിയും സാമൂഹിക സുരക്ഷാ മിഷന്‍ വഴിയുമാണ് സംസ്ഥാനത്ത് നടപ്പാക്കിവരുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ മരുന്നും ചികില്‍സയും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി കഴിഞ്ഞ ഒരു വര്‍ഷത്തിനകം 40 നഗരസഭകളില്‍ പുതുതായി ആരംഭിച്ച് വയോജനങ്ങള്‍ക്ക് സേവനം നല്‍കിവരുകയാണ്. “വളരുന്ന കേരളം: വളര്‍ത്തിയവര്‍ക്ക് ആദരംഎന്ന പേരില്‍ 14 ജില്ലകളില്‍ വയോജനങ്ങളെ ആദരിക്കുകയും അവര്‍ക്ക് മാനസികോല്ലാസം പകരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന് സംഘടിപ്പിക്കാന്‍ കഴിഞ്ഞു. കൂടാതെ പകല്‍സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് ആശ്വാസം പകരാനായി പകല്‍വീട് എന്ന പദ്ധതിക്ക് രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it