kannur local

വയോജന പരിചരണം; ജില്ലാതലത്തില്‍ സമഗ്ര പദ്ധതി തയ്യാറാക്കും



കണ്ണൂര്‍: വയോജനക്ഷേമവും പരിചരണവും ഉറപ്പാക്കാന്‍ ജില്ലാതലത്തില്‍ സമഗ്രപദ്ധതി നടപ്പാക്കും. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും കോര്‍ത്തിണക്കി വയോമിത്രം പദ്ധതിയുടെ സഹകരണത്തോടെയായിരിക്കും നടപ്പാക്കുക. ജില്ലയിലെ മുഴുവന്‍ വയോജനങ്ങളെയും നേരില്‍ക്കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ സംയുക്തമായി പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശം പി കെ ശ്രീമതി എംപിയാണ് മുന്നോട്ടുവച്ചത്. വയോജന ചൂഷണവിരുദ്ധ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനം അവര്‍ നിര്‍വഹിച്ചു. വയോജന ക്ഷേമത്തിനായി ഫണ്ട് വിനിയോഗിച്ച് പദ്ധതികള്‍ നടപ്പാക്കണം. സ്വയംസന്നദ്ധരായി വരുന്ന സംഘടനകളെകൂടി യോജിപ്പിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും എംപി നിര്‍ദേശിച്ചു. നാര്‍ക്കോട്ടിക് വിഭാഗം എസ്‌ഐ കെ സെബാസ്റ്റ്യന്‍, വിവിധ വയോമിത്രം യൂനിറ്റുകളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ സംസാരിച്ചു. സാമൂഹികസുരക്ഷാ മിഷന്‍ കോ-ഓഡിനേറ്റര്‍മാരായ നിഷ മേരി ജോണ്‍, മഹേഷ് പള്ളൂര്‍, പി രനീഷ്, പ്രബിത്ത് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it