Alappuzha local

വയോജന ക്ഷേമ സംരക്ഷണ സമിതിയുടെ ജില്ലാതല കാംപയിന്‍

ആലപ്പുഴ:  ജില്ലയിലെ മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി ആലപ്പുഴ ജില്ലാ പോലീസ് ആവിഷ്‌ക്കരിച്ച വയോജന ക്ഷേമ സംരക്ഷണ സമിതിയുടെ ജില്ലാതല കാംപയിന്‍ ഇന്നലെ ആലപ്പുഴ റോട്ടറി ക്ലബ്ബില്‍ സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഐപിഎസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തിയ ചടങ്ങില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു.
വയോജനങ്ങളില്‍ നാല്‍പ്പതു ശതമാനം പേരും ഏകാന്തവാസമാണ് നയിക്കുന്നതെന്നും ഇവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി പോലീസ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും അതിനായി ഇത്തരം പ്രദേശങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മുതിര്‍ന്ന പൗരന്മാരെന്ന നിലയില്‍ സമൂഹത്തിനും പ്രതേ്യകിച്ച് പുതുതലമുറയ്ക്കും നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും അതിലൂടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും നാട്ടില്‍ സമാധാന അന്തരീക്ഷം ഉളവാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയോജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ നല്‍കുന്ന വിവരങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് ജനങ്ങളുമായി കൈകോര്‍ത്തുകൊണ്ട് ഒരു നല്ല സമൂഹത്തെ കെട്ടിപ്പെടുക്കുക എന്നതാണ് ഈ ക്യാംപിന്റെ കാതലായ ഉദ്ദേശ്യം.  വയോജന ക്ഷേമ സംരക്ഷണ സമിതി അംഗം പുരുഷോത്തമക്കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് (നര്‍ക്കോട്ടിക് സെല്‍) പങ്കെടുത്തു.
Next Story

RELATED STORIES

Share it