വയസ്സ് 103; അസ്ഗര്‍ അലിക്ക് കന്നിവോട്ട്

ദിന്‍ഹാട്ട (പശ്ചിമബംഗാള്‍): ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ ചിറ്റ്മഹലിലെ 103 വയസ്സായ അസ്ഗര്‍ അലി ആദ്യമായി വോട്ടുചെയ്ത സന്തോഷത്തിലാണ്. കുച്ച്ബിഹാര്‍ ജില്ലയിലെ ദിന്‍ഹാട്ട മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ മൂന്നു തലമുറയില്‍പ്പെടുന്ന വോട്ടര്‍മാരോടൊത്താണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന അസ്ഗര്‍ അലിയടക്കമുള്ളവര്‍ക്കു സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആദ്യമായാണു വോട്ടവകാശം ലഭിച്ചത്. അത് യാഥാര്‍ഥ്യമായി. അതില്‍ ഏറെ സംതൃപ്തിയുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലല്ലോ- അദ്ദേഹം പറഞ്ഞു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയതുമുതല്‍ അദ്ദേഹം വളരെ ഉല്‍സാഹത്തിലായിരുന്നെന്നു കൂടെയുണ്ടായിരുന്ന പേരമകന്‍ 24കാരനായ ജയനാല്‍ അബിദിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it