palakkad local

വയല്‍ ഭൂമി നികത്തല്‍: നടപടി എടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തൃത്താല: ഗ്രാമപ്പഞ്ചായത്തിലെ കോടനാട് സ്വകാര്യവ്യക്തി വയല്‍ നികത്തി യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിട്ടു. മന്ത്രി വി എസ് സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് പാലക്കാട് ജില്ല കലക്ടറോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വി ടി ബല്‍റാം എംഎല്‍എ കൃഷിമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കലക്ടറോട് സ്ഥലം സന്ദര്‍ശിച്ച് ഉടമക്കെതിരെ 2008ലെ തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടത്. കോടനാട് സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തി റോഡ് നിര്‍മാണത്തിനുള്ള മെറ്റല്‍ മിക്‌സിംങ്ങ് യന്ത്രം സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ തൃത്താല വില്ലേജ് ഓഫിസറും റവന്യു അധികാരികളും സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും അത് പാലിക്കാതെ ഉടമ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയായിരുന്നു. അതിനിടെ ഹൈകോടതിയെ സമീപിച്ചങ്കിലും അനുകൂല വിധയുണ്ടായില്ല. എന്നാല്‍ വില്ലേജ് ഓഫിസര്‍ പട്ടാമ്പി സിജെഎം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. വി ടി ബല്‍റാം എംഎല്‍എ സ്ഥലം പരിശോധിച്ചിരുന്നു.
Next Story

RELATED STORIES

Share it