malappuram local

വയല്‍ നികത്തല്‍ തുടരുന്നു; പിന്നില്‍ റവന്യു ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമെന്ന് ആരോപണം

അരീക്കോട്: ‘അരീക്കാട് വാഴക്കാട് ജങ്ഷനിലെ തണ്ണീര്‍തടങ്ങള്‍ വ്യാപകമായി നികത്തല്‍ തുടരുന്നു’ കേരള ഗവണ്‍മെന്റ് ഇറക്കിയ പുതിയ ഉത്തരവിന് വിപരീതമായി ഏക്കര്‍ കണക്കിന് ഭൂമിയാണ് റവന്യു.പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നികത്തല്‍ തുടരുന്നത്.’ തണ്ണീര്‍തടങ്ങളും ചതുപ്പുകളും നികത്തുന്നതിന് തടസമുള്ളപ്പോഴാണ് അഞ്ച് ഏക്കറിലതികം ഭൂമി ക്വാറി വേസ്റ്റ് നികത്തി നികത്തിയിരിക്കുന്നത്. വയല്‍ തരം മാറ്റല്‍ നടപടിയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അനധികൃത നികത്തല്‍ തുടരുന്നത്. സ്റ്റേഷനില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലത്ത് അഞ്ച് ഏക്കര്‍ വയലില്‍ മണ്ണിട്ട് നികത്തുന്നത് കണ്ടിട്ടും നടപടി സ്വീകരിക്കാത്തതിനു പിന്നില്‍ ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്.    അരീക്കോട് വാഴക്കാട് ജങ്ഷനില്‍ ചുറ്റുമതില്‍ തീര്‍ത്താണ് വയല്‍ നികത്തുന്നത്. പുറമെ നിന്ന് വീക്ഷിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഉയരത്തില്‍ മറയും സ്ഥാപിച്ചിട്ടുണ്ട്.  പരിസ്ഥിതി നിയമത്തെ പൂര്‍ണ്ണമായി കാറ്റില്‍ പറത്തിയാണ് നിയമ ലംഘനം നടത്തുന്നത്. ഇതിന് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായി ആരോപണമുണ്ട്. വാഴക്കാട് മുക്കം ജങ്ഷ ന്‍ഭാഗത്ത് സ്വകാര്യ വ്യക്തി കെട്ടിട നിര്‍മാണത്തിനായി പഞ്ചായത്ത് കിണര്‍ ഉള്‍പ്പെടുന്ന റവന്യൂ ഭൂമി നികത്തിയത് തിരിച്ചുപിടിക്കാന്‍ പോലും റവന്യു ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അരീക്കോട് ഭൂമാഫിയകളെ സഹായിക്കാന്‍ പഞ്ചായത്ത്, റവന്യൂ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it