വയല്‍ നികത്തല്‍ അനുമതി റദ്ദാക്കണം: കെ പി എ മജീദ്

കോഴിക്കോട്: കുമരകത്തെ മെത്രാന്‍ കായലും എറണാകുളത്തെ കടമകുടിയില്‍ 47 ഏക്കര്‍ വയലും മണ്ണിട്ടു നികത്താന്‍ സ്വകാര്യ കമ്പനികള്‍ക്കു നല്‍കിയ അനുമതി അടിയന്തരമായി റദ്ദ് ചെയ്യണമെന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും വിസ്തൃതി ഗണ്യമായി കുറഞ്ഞുവരുകയാണ്. പരിസ്ഥിതിയുടെ നിലനില്‍പ്പിന് ഇത്തരം പ്രകൃതി സമ്പത്തുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ അതിനെതിരായുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല. പരിസ്ഥിതിക്കു ദോഷകരമായി ബാധിക്കുന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it