'വയല്‍ക്കിളി സമരം കാറ്റുപോയ ബലൂണ്‍'

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസിനെതിരേ വയല്‍ക്കിളികളെന്ന പേരില്‍ നടത്തിയ സമരം കാറ്റുപോയ ബലൂണ്‍ പോലെയായെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജനങ്ങളുടെ വികസനത്തിനാവശ്യമായ നിലപാട് പാര്‍ട്ടി കൈക്കൊള്ളുന്നതിനാലാണ് സമരത്തെ പാര്‍ട്ടി ആദ്യം മുതല്‍ എതിര്‍ത്തത്.
ചിലര്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതിനാല്‍ സിപിഎം ജനങ്ങളെ അണിനിരത്തിവരുകയായിരുന്നു. ഇതിന്റെ ഫലമായി ദേശീയപാത ബൈപാസിനായി ഭൂമി നല്‍കുന്ന ആകെ 60 ഭൂവുടമകളില്‍ 56 പേരും സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം നല്‍കി. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബൈപാസ് വിരുദ്ധ സമരത്തില്‍ നിന്ന് അവശേഷിച്ചവര്‍ കൂടി പിന്‍മാറണം. നേരത്തേ പലരും മുതലെടുപ്പുശ്രമം നടത്താന്‍ നോക്കിയിരുന്നെന്നും അതാരാണെന്നു നിങ്ങള്‍ക്കറിയാമല്ലോയെന്നും സിപിഐയെ പരോക്ഷമായി സൂചിപ്പിച്ച് ജയരാജന്‍ പറഞ്ഞു. വയലിന് സെന്റിന് മൂന്നുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കിയാണ് ഭൂവുടമകളെ സമരത്തില്‍ നിന്നു പിന്തിരിപ്പിച്ചതെന്നാണു സൂചന.
സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിലെ ബൈപാസ് നിര്‍മാണത്തിനെതിരേ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ശക്തമായ സമരവുമായെത്തിയതോടെ സിപിഎം ഏറെ പ്രതിസന്ധിയിലായിരുന്നു.
Next Story

RELATED STORIES

Share it