kannur local

വയല്‍ക്കിളി നേതാവിന്റെ സഹോദരന് തൊഴില്‍ വിലക്ക്

തളിപ്പറമ്പ്: വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക്. കല്യാശ്ശേരി ബക്കളത്ത് ചുമട്ടു തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് പാര്‍ട്ടി നേതൃത്വം ജോലിയില്‍ നിന്നു വിലക്കിയത്. രതീഷ് തുടക്കം മുതല്‍ വയല്‍ക്കിളി സമരത്തിനൊപ്പമാണ്.
സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് തൊഴിലില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് രതീഷ് പറഞ്ഞു. മാപ്പെഴുതി നല്‍കിയാല്‍ ജോലിയില്‍ തിരികെയെടുക്കാമെന്നാണ് പാര്‍ട്ടി നിലപാട്. അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. സഹോദരന് തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിവരം സുരേഷ് കീഴാറ്റൂരാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍, ഈ ആരോപണം സിപിഎം പ്രാദേശിക നേതൃത്വം നിഷേധിച്ചു. രതീഷിനെ കൊലപ്പെടുത്തി സിപിഎമ്മിനെ പഴിചാരാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നതായി നേരത്തേ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it