palakkad local

വയലില്‍ കോഴിമാലിന്യം തള്ളിയ സംഭവം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ആലത്തൂര്‍: തൃപ്പാളൂര്‍ കൂട്ടമൂച്ചിയിലെ റോഡരികിലെ വയലില്‍ കോഴി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ െ്രെഡവറടക്കം രണ്ട് പേര്‍ അറസ്റ്റില്‍. െ്രെഡവര്‍ മലപ്പുറം തറയിട്ടാല്‍ ചെറിയോലക്കല്‍ വീട്ടില്‍ മുഹമ്മദ്ഷാഫി (24), സഹായി എറണാകുളം അങ്കമാലി കിടങ്ങൂര്‍ അലാട്ട് വീട്ടില്‍ നിബിന്‍ (22) എന്നിവരെയാണ്  എസ്‌ഐഎസ് അനീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഈ സംഭവത്തില്‍ വാഹന ഉടമ കിഴക്കഞ്ചേരി കോരഞ്ചിറ അമ്പിട്ടന്‍ തരിശ് മുണ്ടയത്ത് വീട്ടില്‍ സിബി ജോസഫ് (42)നെ ആലത്തൂര്‍ പോലിസ് നേരത്തേ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
മെയ് 11നാണ് സംഭവം. പുലര്‍ച്ചെ 5.30 ന് 60 ചാക്കോളം കോഴി മാലിന്യങ്ങള്‍ വയലില്‍ ഇടുന്നതിനിടെ വാഹനത്തിന്റെ ചക്രം ചളിയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തി വാഹനം തടഞ്ഞു. െ്രെഡവറും സഹായിയും ഓടി രക്ഷപ്പെട്ടു.വാഹന ഉടമയെ പോലിസ് വിളിച്ച് വരുത്തി വയലില്‍ നിക്ഷേപിച്ച കോഴി മാലിന്യത്തിന്റെ ചാക്കുകള്‍ പിക്കപ്പ് വാനില്‍ തിരിച്ചു കയറ്റി ഉടമയുടെ പറമ്പില്‍ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു.
നിരവധി ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്ന ഗായത്രി പുഴയിലും മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുന്നതിനിടെയാണ് വയലുകളിലും മാലിന്യ നിക്ഷേപം വ്യാപിപ്പിക്കുന്നത്. ചാക്കുകളിലും കവറുകളിലുമായി റോഡരികുകളിലാണ് മാലിന്യം തള്ളുന്നത്.മഴ പെയ്ത് വയലില്‍ ചളിയായി വാഹനം താഴ്ന്നതിനെ തുടര്‍ന്നാണ് മാലിന്യം തള്ളുന്നതു പിടികൂടാനായത്. കോഴി മാലിന്യം കടകളില്‍ നിന്നും എടുത്ത് ഇത്തരത്തില്‍ തള്ളുന്നതിന് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ആലത്തൂര്‍ കിണ്ടിമുക്ക് മുതല്‍ എരിമയൂര്‍ തോട്ടുപാലം വരെയുള്ള സര്‍വീസ് റോഡിനിരുവശവും സ്ഥിരമായി കോഴി മാലിന്യം തള്ളുന്നത് പതിവാണ്. ഇവിടെയെല്ലാം കടുത്ത ദുര്‍ഗന്ധമാണ്. ഇതിനു പുറമെ തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്.പ്രതികളെ ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it