palakkad local

വയലാറിന് പ്രണാമത്തോടെ കേരളപ്പിറവി ദിനം : ഔദ്യോഗിക ഭാഷാവാരം ഒന്നു മുതല്‍ ഏഴു വരെ



പാലക്കാട്: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച വയലാര്‍ രാമവര്‍മ ഡോകുമെന്ററി പ്രദര്‍ശനത്തോടെ കേരളപ്പിറവി-ഔദ്യോഗിക ഭാഷാവാരത്തിന് തുടക്കമാവും. നവംബര്‍ ഒന്നിന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളനഹാളിലാണ് പ്രദര്‍ശനം. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും. എഡിഎം എസ് വിജയന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ഡോ. സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ ഭരണകാര്യാലയം-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് , ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘സൗഹൃദം’ സംയുക്തമായാണ് പരിപാടി നടത്തുന്നത്. നവംബര്‍ രണ്ടിന് രാവിലെ 10ന് വിക്‌ടോറിയ കോളജില്‍ ‘നാട്ടുഭാഷയില്‍ നിന്നും ശ്രേഷ്ഠ ഭാഷയിലേയ്ക്ക് ‘ ശില്‍പശാല നടത്തും. ഉടുക്ക് പാട്ട്, പുള്ളുവന്‍ പാട്ട്, ചീരപ്പാട്ട്, പരിചമുട്ടുകളി പാട്ട്, അയ്യപ്പന്‍ പാട്ട് എന്നിവ തനത് കലാകാരന്‍മാര്‍ അവതരിപ്പിക്കും. നാടന്‍ പാട്ടുകളെക്കുറിച്ച് ജനാര്‍ദ്ദനന്‍ പുതുശ്ശേരി സംസാരിക്കും.
Next Story

RELATED STORIES

Share it