Flash News

വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്



തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിനാണ് പുരസ്‌കാരം. ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ 27ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രഫ. തോമസ് മാത്യു, ഡോ. കെ പി മോഹനന്‍, ഡോ. അനില്‍കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ടി ഡി രാമകൃഷ്ണന്റെ കൃതി അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ചരിത്രത്തിനൊപ്പം സമകാലിക ജീവിതയാഥാര്‍ഥ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് മികച്ച രീതിയില്‍ തയ്യാറാക്കിയ കൃതിയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
Next Story

RELATED STORIES

Share it