Flash News

വയറുവേദന ; 18കാരിയെ ചാണകം തീറ്റിച്ചു

വയറുവേദന ; 18കാരിയെ ചാണകം തീറ്റിച്ചു
X


മുംബൈ: 18കാരിയുടെ വയറുവേദനയ്ക്ക് ചാണകം തീറ്റിച്ച് മന്ത്രവാദിയുടെ ഔഷധ പ്രയോഗം. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ചാണകം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ കുട്ടിക്ക് ഇടക്കിടയ്ക്കു വരുന്ന വയറുവേദന കൂടോത്രമാണെന്ന് വിശ്വസിച്ച കുടുംബമാണ് ഇവരെ മന്ത്രവാദിയുടെ അടുക്കലെത്തിച്ചത്. സംഭവത്തില്‍ നാലുപേരെ ലത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it