kozhikode local

വയറിളക്കം മൂലം മരണം: ബാക്ടീരിയ ബാധിച്ചല്ലെന്ന് പരിശോധനാ റിപോര്‍ട്ട്

വടകര: കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താഴെഅങ്ങാടിയിലെ യുവാവ് വയറിളക്കം മൂലം മരിച്ച സംഭവത്തില്‍ യുവാവിന്റെ മരണകാരണം ബാക്ടീരിയ അല്ലെന്ന് പരിശോധനാ റിപോര്‍ട്ട്.
ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പരിശോധന റിപോര്‍ട്ട് വടകര ജില്ലാ ആശുപത്രിയില്‍ ലഭിച്ചത്. കഴിഞ്ഞ 21നായിരുന്നു താഴെഅങ്ങാടിയിലെ സര്‍ജാസ് എന്ന യുവാവ് വയറിളക്കത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. എന്നാല്‍ ഇയാള്‍ മരണപ്പെട്ടത് ഷോണി സിഗല്ലയെന്ന ബാക്ടീരിയ ബാധിച്ചാണെന്ന സംശയത്തിന്റെ സാഹചര്യത്തിലാണ് ഇയാളുടെ മലം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം അപകടാവസ്ഥയിലുള്ള വയറിക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇന്നലെ 21 പേരാണ് വയറിളക്കവുമായി ആശുപത്രിയില്‍ എത്തിയത്. ഇതില്‍ അഞ്ചുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെയാണ് അപകടാവസ്ഥയിലുള്ള വയറിളക്കുവമായി നാലുപേര്‍ ചികില്‍സയ്ക്കായി എത്തിയത്.
ഇവരെ നാലു പേരെയും അഡ്മിറ്റ് ചെയ്ത് പരിശോധിച്ച് വരികയാണെന്നും ആശുപത്രി ഡോക്ടര്‍മാര്‍ അറിയിച്ചു. പകര്‍ച്ചപനി മൂലം 44 പേരാണ് ആശുപത്രിയിലെത്തിയത്. ഇവരില്‍ മൂന്നുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
പകര്‍ച്ചാവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ വടകര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും മറ്റും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാത്രി സമയങ്ങളിലും പരിശോധന നടത്തുന്നതിനായി പ്രത്യേകം സ്‌ക്വാഡ് തന്നെ രൂപീകരിച്ചതായും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it