Second edit

വയറിന്റെ വണ്ണം

ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന് പണ്ടു മലയാളികള്‍ പറഞ്ഞുവന്നു. ഇപ്പോള്‍ ഉണ്ണിയെ കണ്ടാല്‍ അറിയുന്നത് ഊരിലെ ആരോഗ്യസ്ഥിതിയാണ്. അമിതവണ്ണമുള്ള ഉണ്ണിയില്‍ സമ്പല്‍സമൃദ്ധിയുടെ ലക്ഷണമല്ല, മറിച്ച് അമിത ഭക്ഷണത്തിന്റെയും അനാരോഗ്യത്തിന്റെയുമാണ്.
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ നിരന്തരം ശരീരത്തിന്റെ തൂക്കവും ബോഡി മാസ് ഇന്‍ഡക്‌സും ഒക്കെ പരിശോധിച്ചുകൊണ്ടിരിക്കും. നല്ലതു തന്നെ. പക്ഷേ, അതിനേക്കാള്‍ പ്രധാനം വയറിന്റെ വണ്ണം ഇടയ്ക്കിടെ പരിശോധിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.
കാരണം അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആപല്‍ക്കരമാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞുകൂടുമെങ്കിലും അടിവയറ്റിലെ കൊഴുപ്പ് അനാരോഗ്യകരമായ പലതരം ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കൊഴുപ്പ്, പ്രമേഹത്തിനും കാന്‍സറിനും പ്രായമായാല്‍ ഡിമന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കും കാരണമാവുമെന്നു കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു കാരണമാവുന്ന പ്രശ്‌നങ്ങളില്‍ പ്രധാനം അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണത്രേ. അതിനാല്‍ അരവണ്ണം 35 ഇഞ്ചില്‍ കവിയുന്ന സ്ത്രീകളും 40 ഇഞ്ചില്‍ കവിയുന്ന പുരുഷന്‍മാരും സൂക്ഷിക്കണം. ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഒഴിവാക്കാന്‍ എളുപ്പമല്ല. ഭക്ഷണത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണ്ടിവരും. പഞ്ചസാര ഒഴിവാക്കല്‍ പ്രധാനം. അതിനേക്കാള്‍ പ്രധാനം ദീര്‍ഘമായ നടപ്പു തന്നെയാണ്.
Next Story

RELATED STORIES

Share it