വയനാട് മൈസൂര്‍ പാതയിലെ രാത്രിയാത്ര വിദഗ്ധ സമിതിക്ക് രൂപം നല്‍കി

ന്യൂഡല്‍ഹി: വയനാട് മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച് പഠിക്കാന്‍ സുപ്രിംകോടതി വിദഗ്ധ സമിതിക്കു രൂപംനല്‍കി. കേന്ദ്ര പരിസ്ഥിതി സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെയും കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉണ്ടാവും. മൂന്ന് മാസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് സമിതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എല്ലാവര്‍ക്കും സമിതി മുമ്പാകെ അഭിപ്രായം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് ഇന്നലെ പരിഗണനയ്‌ക്കെടുത്തയുടനെ ഇതേക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധസമിതിക്ക് രൂപംനല്‍കണമെന്ന നിര്‍ദേശമാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മുന്നോട്ടുവച്ചത്.
ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്ര പരിസ്ഥിതിക്ക് എത്രത്തോളം ആഘാതം സൃഷ്ടിക്കുന്നെന്ന് വിദഗ്ധസമിതി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. വനമേഖലയ്ക്ക് കാര്യമായ പരിസ്ഥിതി ആഘാതമുണ്ടായിട്ടുണ്ടെങ്കില്‍ ബദല്‍പാതകളുടെ സാധ്യത ആരായാവുന്നതാണെന്നായിരുന്നു അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയത്. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം കേരളവും കര്‍ണാടകയും എതിര്‍ത്തില്ല.
Next Story

RELATED STORIES

Share it