Flash News

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍



കല്‍പ്പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാതയോടുള്ള ഇടതുസര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയിലും നിലമ്പൂര്‍ നിയോജകമണ്ഡലത്തിലും  ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വയനാടിനെ പൂര്‍ണമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നു നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it