kasaragod local

വയനാട്ടിലേക്കുള്ള വിനോദ യാത്ര പ്രവാസി കുടുംബങ്ങളുടെ കണ്ണീര്‍ യാത്രയായി

നീലേശ്വരം: കോട്ടപ്പുറത്ത് നിന്നും വയനാട്ടിലേക്ക് വി നോദ യാത്രപോയ അഞ്ച് പ്രവാസി കുടുംബങ്ങള്‍ യാത്ര ഒരിക്കലും വേദനയാണ് സമ്മാനിച്ചത്. യാത്രക്ക് വേണ്ടി ഏതാനും ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും വന്ന നബീര്‍ (32), ഷെബീറിന്റെ മകന്‍ നാലുവയസുകാരന്‍ അമാന്‍ എന്നിവരാണ് മരിച്ചത്. പ്രവാസികളായ അഞ്ച് കുടുംബവും വെള്ളിയാഴ്ച രാത്രി നാലു കാറുകളിലായാണ് യാത്ര പുറപ്പെട്ടത്.
സംഘത്തിലെ ഒരു വാഹനം അപകടത്തില്‍ പെടുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപത്തുവെച്ച് വിനോദയാത്ര സംഘത്തിലെ രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച  കാറിലേക്ക് കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന കോട്ടപ്പുറം ബാഫഖി സൗധത്തിനടുത്ത്    ഷെബീറിന്റെ മകന്‍ നാലുവയസുകാരന്‍ അമാന്‍  , കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ കുഞ്ഞാമദിന്റെ മകന്‍ നബീര്‍ (32) എന്നിവര്‍ മരണപ്പെടുകയായിരുന്നു. അമാന്‍ സംഭവ സ്ഥലത്തു വെച്ചും നബീര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടത്.
നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ  രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.ഷെബീറിന്റെ നില ഗുരുതരമാണ്. കുവൈത്തില്‍ വ്യാപാര സ്ഥാപനങ്ങളുള്ള ഷെബീര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.  കുവൈത്തിലായിരുന്ന നബീര്‍ രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.
കോട്ടപ്പുറം സ്വദേശികളും സുഹൃത്തുക്കളും പ്രവാസികളുമടക്കം പതിനാറുപേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.  പ്രവാസ ജീവിതത്തിനിടെ കുടുംബവുമൊന്നിച്ചുള്ള യാത്ര സ്വപ്‌നം കണ്ടാണ്  പ്രവാസികളെല്ലാം ഒരേ സമയത്ത് നാട്ടിലെത്തിയത്. എന്നാല്‍ യാത്ര സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത ഓര്‍മയാണ്.
Next Story

RELATED STORIES

Share it