Flash News

വയനാട്ടിലെ ഭൂമിതട്ടിപ്പ്: നേതൃത്വത്തിന്റെ ഭാഗത്ത് തെറ്റുണ്ടോയെന്ന് പരിശോധിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്-കാനം

വയനാട്ടിലെ ഭൂമിതട്ടിപ്പ്: നേതൃത്വത്തിന്റെ ഭാഗത്ത് തെറ്റുണ്ടോയെന്ന് പരിശോധിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്-കാനം
X


പത്തനംതിട്ട: വയനാട് സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് തെറ്റുണ്ടൊ എന്ന് പരിശോധിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പത്തനംതിട്ട ആറന്‍മുളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വഷണത്തിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. 'ആശിച്ച ഭൂമി ആദിവാസിക്ക് പദ്ധതി'യില്‍ ജില്ലാ കളക്ടര്‍ക്കെതിരെ സി പി എം ജില്ലാ ഘടകം ഉയര്‍ത്തിയ അരാപണത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ഉദ്യോഗസ്ഥര്‍ക്ക് നിയമം അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയു എന്ന് അദ്ദേഹം പറഞ്ഞു. നിയമം അനുസരിച്ചാണോ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത് എന്ന് പരിശോധിക്കുക  മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. ഏതെങ്കിലും പാര്‍ട്ടികള്‍ക്ക്  പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it