kannur local

വയത്തൂരിലെ സംഘര്‍ഷം: എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം; മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

ഇരിട്ടി: ആര്‍എസ്എസ്സുകാര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഉളിക്കലില്‍ ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഉളിക്കല്‍, മണിക്കടവ്, നുച്യാട്, കലാങ്കി, വട്ട്യാംതോട്, പരിക്കളം, മണിപ്പാറ, കോളിത്തട്ട് എന്നിവടങ്ങളില്‍ കടകളും ഹോട്ടലുകളുമെല്ലാം അടഞ്ഞു കിടന്നു. സംഭവുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍, സന്തോഷ്, വിനോദ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചരാത്രി വയത്തൂര്‍ അമ്പലത്തിനടുത്ത തെരുവു വിളക്ക് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അക്രമത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കു പറ്റിയ നാല് സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉളിക്കല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ടി കൃഷ്ണന്‍, പി പി അശോകന്‍, ഷണ്‍മുഖന്‍, വി ജി പത്മനാഭന്‍ നേതൃത്വം നല്‍കി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വയത്തൂരിലും പരിസരങ്ങളിലും പോലിസ് ക്യാംപ് ചെയ്ത് വരുന്നു.
Next Story

RELATED STORIES

Share it