വബേനി പ്രസാദ് വര്‍മ വീണ്ടും എസ്പിയില്‍

ലഖ്‌നോ: മുന്‍ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ച് വീണ്ടും സാമാജ് വാദി പാര്‍ട്ടി (എസ്പി)യില്‍ ചേര്‍ന്നു. 2007ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് വര്‍മ എസ്പി വിട്ടത്. 2009ല്‍ അദ്ദേഹം ഔപചാരികമായി കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തു.
വര്‍മയുടെ തിരിച്ചുവരവ് അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എസ്പിക്ക് ശക്തിപകരുമെന്നാണു നേതാക്കളുടെ അഭിപ്രായം. ഉത്തര്‍പ്രദേശിലെ ഒബിസി വിഭാഗത്തിലെ രണ്ടാമത്തെ സമുദായമായ കുര്‍മി വിഭാഗത്തിലെ നേതാവാണ് ബേനി. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ഈ വിഭാഗത്തിലാണ്.
എസ്പി നേതാവ് മുലായം സിങ് യാദവിനെ ഇന്നലെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടതിനു ശേഷം ധൃതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണു വര്‍മ താന്‍ കോണ്‍ഗ്രസ് വിട്ട് എസ്പിയില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചത്.
ജൂൈലയില്‍ സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കു വര്‍മയെ പരിഗണിക്കുമെന്നാണു സൂചന.
Next Story

RELATED STORIES

Share it