kozhikode local

വന സംരക്ഷണസമിതി യോഗം അലസിപ്പിരിഞ്ഞു

പേരാമ്പ്ര: സ്ഥാനം പങ്കിടുന്നത് സംബന്ധിച്ചു സമവായമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ വനസംരംക്ഷണ സമിതി ജനറല്‍ ബോഡി യോഗം നാലാം വട്ടവും അലസിപ്പിരിഞ്ഞു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ കീഴില്‍ വരുന്ന പന്നിക്കോട്ടൂര്‍ വിഎസ്എസ് യോഗമാണു അലസിയത്. മൊത്തം 380 ഓളം അംഗങ്ങളാണു സമിതിയിലുള്ളത്.
ഇതില്‍ നിന്നു ഒന്‍പതംഗ നിര്‍വ്വാഹക സമിതിക്കു രൂപം നല്‍കണം. ഇതില്‍ 5 വോട്ടു കിട്ടുന്നവര്‍ ഭാരവാഹികളാകും. വോട്ടിനിട്ടു തെരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലൂടെ ഭാരവാഹികളെ നിര്‍ണ്ണയിക്കുന്ന രീതിയാണു  ഇതുവരെ നടന്നിട്ടുള്ളത്. ഇടതു വലതു കക്ഷികളിലെ വല്യേട്ടന്‍മാര്‍ തമ്മിലാണു പ്രശ്‌നവും തര്‍ക്കവും. വിഎസ്എസിന്റെ രൂപീകരണം നടക്കാത്തതിനാല്‍ ഫണ്ട് വിനിയോഗം തടസപ്പെട്ടിട്ടുണ്ട്്്്. വിവിധ ഫണ്ടുകള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല.
കൃഷിയിടങ്ങളിലിറങ്ങാതെ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്ന വാച്ചര്‍മാര്‍ക്കടക്കം പല തരം പ്രവര്‍ത്തികള്‍ നടത്തിയതിന്റെ കൂലി നല്‍കാന്‍ പോലുമാകുന്നില്ല. തര്‍ക്കം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഡിഎഫ്ഒ തലത്തില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നു മലയോര വികസന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളുന്ന പ്രവണത വനം ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണം.
നിയമാനുസൃതവും ജനാധിപത്യ രീതിയിലുമുള്ള തെരഞ്ഞെടുപ്പ് നടത്തി വന സംരംക്ഷണ സമിതി ഭാരവാഹികളെ നിര്‍ണയിക്കണമെന്നാണു മേഖലയിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മറിച്ചുള്ള ഉദ്യോഗസ്ഥ നിലപാട് സംശയത്തിനിടയാക്കുമെന്നു മലയോര വികസന സമിതി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് സന്ദേശ യാത്ര
കുറ്റിയാടി: വേളം മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനത്തോടനുബന്ധിച്ച് ചുവപ്പ് ഭീകരതയ്ക്കും കാവി വല്‍ക്കരണത്തിനുമെതിരെ സന്ദേശ യാത്ര നടത്തി.മണ്ഡലം ഭാരവാഹികളായ വി പി സുധാകരന്റെയും, ടി ദിനേശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലുടനീളം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത് സന്ദേശ പ്രചരണം നടത്തി. കെപിസിസി നിര്‍വ്വാഹക സമിതി അംഗം വി എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തീക്കുനിയില്‍ നിന്നും ആരംഭിച്ച യാത്ര പള്ളിയത്ത് സമാപിച്ചു. പി സോമനാഥന്‍ അധ്യക്ഷത വഹിച്ചു. പടയന്‍ കുഞ്ഞമ്മദ്, മീത്തില്‍ ശ്രീധരന്‍, കെ സി ബാബു, പി പി ദിനേശന്‍, കെ കെ അബ്ദുള്ള, പി കെ സുരേഷ് ബാബു, എ കെ സുജിത്ത്, എം വി സിജീഷ്, മൂയ്യോട്ട് ഗോപാലന്‍, കെ സി മനോജന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it