വനൗട്ടുവില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

പോര്‍ട്ട്‌വില: പസഫിക് മേഖലയിലെ ദ്വീപുരാഷ്ട്രമായ വനൗട്ടുവില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുനാമിക്കു സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ആദ്യഘട്ടത്തില്‍ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും പിന്നീട് ഇത് 6.9 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വനൗട്ടുവിലെ സാന്റോ ദ്വീപില്‍നിന്ന് 151 കിലോമീറ്റര്‍ വടക്ക് വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനൗട്ടു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it