Flash News

വന്‍ സ്‌ഫോടന ലക്ഷ്യമിട്ട് 12 സായുധര്‍ നുഴഞ്ഞുകയറി; കനത്ത ജാഗ്രത

വന്‍ സ്‌ഫോടന ലക്ഷ്യമിട്ട് 12 സായുധര്‍ നുഴഞ്ഞുകയറി; കനത്ത ജാഗ്രത
X
ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്നും 12 സായുധര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് ഇവരെന്നാണ് റിപോര്‍ട്ട്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



ഉപഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്കാണ് ഇവര്‍ നീങ്ങിയിരിക്കുന്നതെന്നും ആസൂത്രിതമായ വലിയ ആക്രമണമാണ് ഇവരുടെ ലക്ഷ്യമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ശനിയാഴ്ച ആക്രമണം നടത്താനാണ് പദ്ധതി എന്നാണ് വിവരം. ഡല്‍ഹിയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it