Flash News

വന്‍ മോഷണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെ മൂന്നു കുപ്രസിദ്ധ മോഷ്ടാക്കള്‍ അറസ്റ്റില്‍

അടിമാലി: ഇടുക്കി ജില്ലയില്‍ വന്‍ മോഷണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെ മൂന്നു കുപ്രസിദ്ധ മോഷ്ടാക്കള്‍ അറസ്റ്റില്‍. അടിമാലി പതിനാലാം മൈലില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ച് ജില്ലയില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ട ഇടുക്കി മുരിക്കാശേരി വെള്ളൂംകുന്നേല്‍ ലിയോ ജോര്‍ജ് (38), മുവാറ്റുപുഴ മുളവൂര്‍ സ്വദേശി ഉറവുംചാലില്‍ സജീവ് ജോണ്‍ (ബോസപ്പന്‍ -29), കണ്ണൂര്‍ ചെറുപുഴ മുണ്ടയ്ക്കല്‍ ജോബിന്‍ ജോസഫ് (32) എന്നിവരെ അടിമാലി എസ്.ഐ ബഷീറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ അടിമാലി അമ്പലപ്പടിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. നൈറ്റ് പട്രോളിംഗിനിടെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ ഇടുക്കി കഞ്ഞിക്കുഴി സ്‌റ്റേഷനില്‍ 20 ചാക്ക് ജാതി പത്രി മോഷണം നടത്തിയതിന് കേസുണ്ട്.

ഈരാറ്റുപേട്ടയില്‍ വാഹനം, കുരുമുളക് അടക്കമുള്ളവ മോഷണം നടത്തിയ കേസുണ്ട്. സംഘത്തിലെ പ്രധാനിയായ ജോബിന്‍ ജോസഫ് കാസര്‍ഗോഡ് പാണത്തൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം കവര്‍ന്ന കേസിലും സജീവന്‍ മുവാറ്റുപുഴ സ്റ്റേഷന്‍ പരിധിയില്‍ 18 കേസുകളിലും പ്രതിയാണെന്ന് അടിമാലി പോലിസ് പറഞ്ഞു. അടിമാലി മേഖലയില്‍ മോഷണം നടത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടില്ല. പ്രതികളെ തൊടുപുഴ മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ഹുമെന്ന് പോലിസ് അറിയിച്ചു. എസ്.ഐ ബഷീറിനു പുറമെ എ.എസ്.ഐമാരായ സജീവന്‍, വിജയന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ വിജേഷ് കെ, ബിജു ടി.പി, സന്തോഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Next Story

RELATED STORIES

Share it