wayanad local

വന്‍ മയക്കുമരുന്ന് ശേഖരവുമായി അഞ്ചംഗ സംഘം കസ്റ്റഡിയില്‍



മാനന്തവാടി: വില്‍പനയ്‌ക്കെത്തിച്ച ഒരു കോടിയിലധികം രൂപ വിലവരുന്ന ഒരു കിലോയിലധികം മയക്കുമരുന്ന് ശേഖരവുമായി അഞ്ചംഗ സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തതായി സൂചന. മാനന്തവാടിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ വച്ചാണ് ഇന്നലെ രാത്രി സംഘത്തെ പിടികൂടിയത്. ജില്ലാ പോലിസ് മേധാവിക്ക് കീഴിലുള്ള ആന്റി നാര്‍കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡും മാനന്തവാടി സിഐ പി കെ മണിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളും ഒരു ഉത്തര്‍പ്രദേശുകാരനുമാണ് പിടിയിലായതെന്നാണ് വിവരം. പ്രതികളെക്കുറിച്ചും പിടിച്ചെടുത്ത ലഹരിമരുന്നിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it