kannur local

വന്‍ മദ്യശേഖരം പിടികൂടി



കുത്തുപറമ്പ്: വാഹന പരിശോധനയ്ക്കിടെ വന്‍ മദ്യശേഖരം പിടികൂടി. ഒരാള്‍ പിടിയില്‍. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് കണ്ടംകുന്നില്‍ വച്ച് കാറും മദ്യവും പിടികൂടിയത്. എരഞ്ഞൊളിയിലെ ഹേമന്താണ് പിടിയിലായത്. മാഹിയില്‍ നിന്നു കാറില്‍ കടത്തുകയായിരുന്ന 218 കുപ്പി വിദേശ മദ്യമാണ് കുത്തുപറമ്പ് എസ്‌ഐ നിഷിതും സംഘവും പിടികൂടിയത്. പ്രതിയെ കുത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it