ernakulam local

വന്‍ കഞ്ചാവ് വേട്ട: രണ്ടുപേര്‍ പിടിയില്‍; നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു

ആലുവ: കുട്ടമശ്ശേരിയില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന വന്‍ സംഘത്തെ ആലുവ എക്‌സൈസ് പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 4.200 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഇടപ്പള്ളി എസ്എംറ്റി നിവാസില്‍ വിജയ്, കുന്നുവഴി കുറുപ്പശ്ശേരി അസ്സി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടമശ്ശേരി മനയ്ക്കക്കുടി ഷാനവാസ്, അഫ്‌സല്‍, മാഹിന്‍ സിദ്ദിക് എന്നിവര്‍ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. പ്രതികളില്‍നിന്നും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി കാറും മൂന്ന് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തു.
ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന വന്‍ റാക്കറ്റാണെന്ന് ചോദ്യം ചെയ്തതില്‍നിന്നും മനസ്സിലായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളായ വിജയ്, അസ്സി എന്നിവര്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാണ്. ഓടി രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ എക്‌സൈസ് സംഘം വീടുകളില്‍ പരിശോധന നടത്തി. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് ആലുവ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
റെയ്ഡില്‍ അസ്സി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി മുരളി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരയ എം കെ ഷാജി, എ ഇ സിദ്ദിക്, എം എ ഷിബു ഡ്രൈവര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it