thrissur local

വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ അറസ്റ്റില്‍

മണലൂര്‍:  കാഞ്ഞാണി ബസ്റ്റാന്റില്‍ വന്‍ കഞ്ചാവ് വേട്ട. തമിഴ്‌നാട് തേനി ജില്ലയിലെ മുരുകന്‍ (37) ആണ് പിടികൂടിയത്.
അന്തിക്കാട് എകസ്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നാണ് വില്‍പനക്കായി കൊണ്ടുവന്ന ആളില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.4.5 കിലോതൂക്കം വരുന്ന കഞ്ചാവിന്റെ പേക്കററാണ് പിടിക്കൂടിയത്.വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് പിടികൂടിയത്.വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.കഞ്ചാവ് വേട്ടക്ക് എകസ്സൈസ് ഇന്‍സ്‌പെകര്‍ എ ഓമനക്കുട്ടന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സി കെ ബാഷ്പ്പജന്‍, പി രാമചന്ദ്രന്‍, ഗ്രയ്ഡ് പ്രിവന്റീവ് ഓഫീസര്‍ കെ ആര്‍ ഹരിദാസ്, സിവില്‍ എകസ്സൈസ് ഒഫീസര്‍മാരായ ജോഷി, റിജോ ,അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it