വന്‍ ആക്രമണ പദ്ധതി തകര്‍ത്തതായി ഇറാന്‍

തെഹ്‌റാന്‍: സായുധപ്രവര്‍ത്തകര്‍ തയ്യാറാക്കിയ രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ആക്രമണപദ്ധതി തകര്‍ത്തതായി ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം.
തലസ്ഥാനമായ തെഹ്‌റാനിലും മറ്റു പ്രവിശ്യകളിലുമാണ് ബോംബ് സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കിയത്. പോലിസ് നടത്തിയ ദൗത്യത്തിനിടെ ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നു ബോംബുകളും മറ്റു സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
ഐഎസിന് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ശിയാക്കളുടെ ഭരണത്തിലുള്ള ഇറാന്‍, ഇറാഖിലെയും സിറിയയിലെയും സര്‍ക്കാരുകള്‍ക്ക് ഐഎസ് വിരുദ്ധപോരാട്ടത്തില്‍ സഹായം നല്‍കി വരുന്നുണ്ട്. രഹസ്യാന്വേഷണവിഭാഗം വക്താവിനെ ഉദ്ധരിച്ച് ഇറാന്‍ ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it