palakkad local

വന്‍ അഗ്നിബാധ: തെങ്ങും റബറും കത്തിനശിച്ചു

കൊപ്പം: മുതുതല-കൊപ്പം പഞ്ചായത്ത് അതിര്‍ത്തിയിലെ തെക്കുമ്മല കോട്ട—കുളം കുന്നിന്‍ പ്രദേശത്ത് വന്‍ അഗ്നിബാധ. പത്ത് ഏക്കറോളം റബ്ബറും തെങ്ങും ഉള്‍പ്പടെ നിരവധി മരങ്ങള്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ അണച്ചത്. കുന്നിന്‍ മുകളിലേക്ക് ഫയര്‍ഫോഴ്‌സിന് എത്താന്‍ കഴിയാതിരുന്നത് തീപിടിത്തം നിയന്ത്രിക്കാന്‍ പ്രയാസം സൃഷ്ടിച്ചു. നൂറിലേറെ നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.
Next Story

RELATED STORIES

Share it