വന്‍സാരയ്ക്ക് ഗുജറാത്തിലേക്ക് മടങ്ങാന്‍ അനുമതി

വന്‍സാരയ്ക്ക്  ഗുജറാത്തിലേക്ക്  മടങ്ങാന്‍ അനുമതി
X
d-g-_VANZARA

അഹ്മദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക സിബിഐ കോടതി ഇളവനുവദിച്ചു. വന്‍സാരയ്ക്ക് ഗുജറാത്തില്‍ പ്രവേശിക്കാനും താമസിക്കാനും ജഡ്ജി എസ് ജെ രാജ അനുമതി നല്‍കി. രാജ്യംവിടാന്‍ പാടില്ല, എല്ലാ ശനിയാഴ്ചയും കോടതിയില്‍ ഹാജരാവണമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വന്‍സാരയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇശ്‌റത് ലശ്കര്‍ പ്രവര്‍ത്തകയാണെന്നു മുംബൈ ആക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വന്‍സാര കോടതിയെ സമീപിച്ചത്. ജാവേദ് ശെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബര്‍ അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെയാണ് ഇശ്‌റതിനൊപ്പം അഹ്മദാബാദില്‍ ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയത്. 2004 ജൂണ്‍ 15നായിരുന്നു സംഭവം. അന്ന് അഹ്മദാബാദ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആയിരുന്നു വന്‍സാര. സുഹ്‌റബുദ്ദീന്‍-തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിലും വന്‍സാര പ്രതിയാണ്.

Ishrat-Jahan-
Next Story

RELATED STORIES

Share it