വന്‍വാത്തു ലക്ഷ്യമാക്കി ഉല ചുഴലിക്കാറ്റ്

പോര്‍ട്ട് വില്ല: ദക്ഷിണ പസഫിക് രാജ്യമായ വന്‍വാത്തുവില്‍ ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. വന്‍ പ്രഹരശേഷിയുള്ള ഉല ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ തെക്കന്‍ പ്രവിശ്യയായ താവിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. താഫിയ ദ്വീപുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാണവിഭാഗം അറിയിച്ചു. നിലവില്‍ മണിക്കൂറില്‍ 215 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. ഇത് 260 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുണ്ട്. വന്‍വാത്തുവില്‍ തന്നെ കാറ്റിന്റെ ശക്തി കുറയുമെന്നും മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കില്ലെന്നുമാണ് കരുതുന്നത്. മേഖലയില്‍ ഇതിനോടകം തന്നെ കാറ്റും മഴയും ശക്തിയാര്‍ജ്ജിട്ടുണ്ട്. നിരവധി പേര്‍ സ്‌കൂളുകളിലും പള്ളികളിലും അഭയം തേടിയിരിക്കുകയാണ്. വന്‍വാത്തുവില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പാം ചുഴലിക്കാറ്റ് ഏറെ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it