wayanad local

വന്‍കിട തോട്ടങ്ങളില്‍ തൊഴിലാളി ജീവിതം നരകതുല്യം



വൈത്തിരി: ജില്ലയിലെ വന്‍കിട തേയിലത്തോട്ടങ്ങളിലെ പാടികളുടെ അറ്റകുറ്റപ്പണി പേരിലൊതുങ്ങി. മഴയില്‍ ചോര്‍ന്നൊലിക്കുകയാണ് ലയങ്ങളില്‍ ഏറെയും. മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയും ഓടുകള്‍ക്കു മുകളില്‍ കുമ്മായം വിതറിയുമാണ് ചോര്‍ച്ച ഒരളവോളം പ്രതിരോധിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് വന്‍കിട തോട്ടങ്ങളിലെ പാടികള്‍. ഇവയില്‍ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്. മഴക്കാലത്തിനു മുമ്പ് പാടികള്‍ വാസയോഗ്യമാക്കണമെന്ന ആവശ്യം തൊഴിലാളികള്‍ നിരന്തരം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പലയിടത്തും മാനേജ്‌മെന്റുകള്‍ അറ്റകുറ്റപ്പണിക്ക് തയ്യാറായത്. ഇത് കാട്ടിക്കൂട്ടലായതില്‍ നിരാശരാണ് തൊഴിലാളികള്‍. ചുണ്ടേല്‍, അരപ്പറ്റ, പൊഴുതന, മേപ്പാടി, ചുളിക്ക, പെരുംന്തട്ട തുടങ്ങിയ സ്ഥലങ്ങളിലെ ലയങ്ങളില്‍ പലതും എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്. വീഴാറായ ലയങ്ങള്‍ പൊളിച്ചുപണിയാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവുന്നില്ല. തോട്ടംതൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയില്‍ പാര്‍പ്പിടം നിര്‍മിച്ചുനല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിലാണിപ്പോള്‍ തേയില തോട്ടം മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it