wayanad local

വന്യമൃഗശല്യത്തിന് പരിഹാരമില്ല; കൃഷിയിടങ്ങള്‍ ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം

നടവയല്‍: കാട്ടാനശല്യത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ ശാശ്വത പരിഹാരമില്ലാതെ വലയുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ കാട്ടാനശല്യത്തിന് പരിഹാരം കാണുമെന്ന ഉറപ്പു പാലിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.
വന്യജീവി പ്രതിരോധത്തിനു നിര്‍മിച്ച വൈദ്യുത വേലികള്‍ ഫലം ചെയ്യുന്നില്ല. പനമരം, പൂതാടി പഞ്ചായത്തുകളില്‍ ആനയടക്കം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാവുകയാണ്. പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍നിന്ന് ഇറങ്ങുന്ന ആനകളും കടുവയും മറ്റു വന്യജീവികളും കര്‍ഷക ജീവിതത്തിന്റെ താളംതെറ്റിക്കുന്നു. വര്‍ഷങ്ങളായി നട്ടുനനച്ച് പരിപാലിക്കുന്ന തെങ്ങുകളും മറ്റു വിളകളും ഒറ്റ രാത്രികൊണ്ടാണ് ആനക്കൂട്ടം ചവിട്ടിമെതിക്കുന്നത്.
കഴിഞ്ഞ ദിവസം പാതിരി സൗത്ത് സെക്ഷനിലെ അമ്മാനിയില്‍ നിന്ന് ഇറങ്ങിയ ആനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിയത്. നേരം ഇരുട്ടുന്നതോടെ കാടിറങ്ങുന്ന ആനകള്‍ പല വഴികളിലൂടെ സഞ്ചരിക്കുന്നു. പനമരം, ചെറുകാട്ടൂര്‍, നടവയല്‍, കേണിച്ചിറ വില്ലേജുകളുടെ ദുരിഭാഗം പ്രദേശങ്ങളും കാട്ടാന ഭീതിയിലാണ്. പേരൂര്‍, നെയ്ക്കുപ്പ, ചിങ്ങോട്, മേഖലകളില്‍ കാട്ടാനയുടെ വിളയാട്ടമാണ് പല രാത്രികളിലും. കാട്ടാനശല്യം രൂക്ഷമായതോടെ ഈ പ്രദേശങ്ങൡലുള്ളവര്‍ പ്ലാവുകളില്‍ നിന്ന് ചക്ക കൂട്ടത്തോടെ വെട്ടിമാറ്റുകയാണ്. ആനകളുടെ ഇഷ്ടഭക്ഷണമാണ് ചക്ക.
Next Story

RELATED STORIES

Share it