kannur local

വന്യമൃഗശല്യം: തൊഴിലാളികള്‍ ആറളം വന്യജീവി സങ്കേതം ഓഫിസിലേക്ക് മാര്‍ച്ച്

ഇരിട്ടി: വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ആറളം ഫാമിലെ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ വളയംചാലിലെ ആറളം വന്യജീവി സങ്കേതം ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ബിനോയി കുര്യന്‍, കെ വേലായുധന്‍, കെ ബി ഉത്തമന്‍, കെ കെ ജനാര്‍ദനന്‍, ആര്‍ ബാലകൃഷ്ണപിള്ള, ആന്റണി ജോസഫ്, പി ജെ ബേബി സംസാരിച്ചു. ഫാമില്‍ 10 മാസത്തിനിടെ 3700 ഓളം ഫലവൃക്ഷ തൈകളാണ് കാട്ടാനക്കൂട്ടം കുത്തിവീഴ്ത്തിയത്. കവുങ്ങ്, കൊക്കോ, കുരുമുളക് ചെടി എന്നിവയ്ക്കും നാശം നേരിട്ടു. ഭയരഹിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം ഫാമി—ലില്ല. ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് എട്ടോളം കാട്ടാനകളാണ് ഫാമില്‍ പ്രവേശിച്ചിട്ടുള്ളത്. ആനക്കൂട്ടത്തെ തുരത്താനുള്ള ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതിനെതിരേയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it