kozhikode local

വന്യമൃഗങ്ങളില്‍ നിന്നു കൃഷി സംരക്ഷിക്കുന്നതിന് നൂതന പദ്ധതി

താമരശ്ശേരി: കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി മാറിയ വന്യ മൃഗങ്ങളില്‍ നിന്നും കൃഷി സംരക്ഷിക്കുന്നതിന് നൂതന പദ്ധതി ആവിഷ്—കരിച്ച് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് മാതൃകയാവുന്നു. അടുത്തടുത്ത് കൃഷി സ്ഥലമുള്ള കര്‍ഷകരെ ഗ്രൂപ്പുകളാക്കി തിരിച്ച് കമ്പി വേലിയും വേലിക്കടിയില്‍ കോണ്‍ക്രീറ്റ് സ്ലാബും നിര്‍മ്മിച്ച് കൃഷി സംരക്ഷിക്കുന്നതാണ് പദ്ധതി. ജനകീയാസൂത്രണ  മാര്‍ഗരേഖയില്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. കാട്ടു പന്നി ശല്യം കാരണം നെല്‍കൃഷി ഇറക്കാന്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന10 ഹെക്ടര്‍ വിസ്—തൃതിയുള്ള പ്ലാപ്പറ്റ പാടശേഖരത്തില്‍ ഒറ്റ യൂണിറ്റായി വേലി കെട്ടി സംരക്ഷിക്കുന്ന പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമായത്. കാല്‍ നാട്ടല്‍ കര്‍മ്മം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‌പേഴ്‌സണ്‍മാരായ മദാരി   ജുബൈരിയ്യ, ബേബി ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ വി അബ്ദുല്‍ അസീസ് ,പി സി തോമസ്, പാടശേഖര സമിതി പ്രസിഡന്റ് എബ്രഹാം കെ എം, പാടശേഖര സമിതി സെക്രട്ടറി  എന്‍ രവി സംസാരിച്ചു. നെല്‍കൃഷിക്ക് ശേഷം പച്ചക്കറി , കപ്പ, മറ്റു ഇടവിളകള്‍ എന്നിവ കൂടി കൃഷി ചെയ്യുന്നതിലൂടെ ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷി ഓഫിസര്‍ കെ കെ മുഹമ്മദ് ഫൈസല്‍  അറിയിച്ചു.
Next Story

RELATED STORIES

Share it