Flash News

വന്യജീവി വാരാഘോഷം : സംസ്ഥാനതല ഉദ്ഘാടനം ശെന്തുരുണിയില്‍



തിരുവനന്തപുരം: ഇക്കൊല്ലത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും. രാവിലെ 11ന് തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും വനംമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ആരണ്യം മാസികയുടെ വന്യജീവിവാരം പ്രത്യേക പതിപ്പ് എം മുകേഷ് എംഎല്‍എയ്ക്കു നല്‍കി കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ പ്രകാശനം ചെയ്യും. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ നിര്‍വഹിക്കും. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, കവികളായ കുരീപ്പുഴ ശ്രീകുമാര്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ വന്യജീവി വാരാഘോഷ സന്ദേശം നല്‍കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.
Next Story

RELATED STORIES

Share it