Idukki local

വന്യജീവികള്‍ കൃഷിയിടങ്ങളിലേക്ക്



മറയൂര്‍: കൂണ്ടക്കാട് ഭാഗത്ത് നിരന്തരം കര്‍ഷകര്‍ക്ക്ഭീഷണിയായി തീര്‍ന്നിരിക്കുന്ന കാട്ടാനക്കൂട്ടമെത്തുന്നത്മുമ്പ് തകര്‍ത്ത ചന്ദന സംരക്ഷണ വേലി കടന്ന്. ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് നിര്‍മ്മിച്ചതകര്‍ത്തിട്ട് ഒന്നര വര്‍ഷമായെങ്കിലും അവ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കുന്നില്ല. ചന്ദന സംരക്ഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ സംരക്ഷണ വേലി തകര്‍ന്നിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴുംഅറ്റകൂറ്റപണകള്‍നടത്തുന്നതിനോ പുനര്‍ നിര്‍മ്മിക്കൂന്നതിനോ ഉള്ള നടപടികള്‍ഉദ്യോഗഥര്‍ സ്വീകരിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ചന്ദന റിസര്‍വ്വില്‍ കാട്ടാനകളുടെ സാന്നിധ്യം അപൂര്‍വ്വമായിരൂന്നൂ.ഒരാഴ്ചയായി അന്‍പതോളം കാട്ടാനകളാണ് കാരയൂര്‍ ചന്ദന റിസര്‍വ്വില്‍ വനപാലകര്‍ക്കൂം ചന്ദന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൂം ഭീക്ഷണിയായി തമ്പടിച്ചിരിക്കൂന്നത്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍തീറ്റയും വെള്ളവും കൂറഞ്ഞതിനാലാണ്വെട്ടുകാട് ഭാഗത്തേക്കൂം കാരയൂര്‍ റിസര്‍വ്വിലേക്കൂം നീങ്ങികൊണ്ടിരിക്കൂന്നത്. കാന്തല്ലൂര്‍ റേഞ്ചിലെ കാരയൂര്‍ റിസര്‍വിലെകുണ്ടക്കാട് ഭാഗത്തൂള്ള പന്ത്രണ്ടടിയോളം ഉയരത്തിലുള്ള ചന്ദനസംരക്ഷണ വേലികളാണ് പത്ത് മീറ്ററോളം ദൂരത്തില്‍കാട്ടാന കൂട്ടം ഒന്നര വര്‍ഷം മുന്‍പ് തകര്‍ത്തെറിഞ്ഞത്.കുണ്ടക്കാട് സ്വദേശി മുത്തുവിന്റെ കൃഷിഭൂമിയോട് ചേര്‍ന്ന സംരക്ഷണ വേലികളാണ് തകര്‍ത്തത്. ഈ ഭാഗത്തു കൂടിയാണ് ഇപ്പോള്‍ കാട്ടാനകള്‍ സ്ഥിരമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കാരയൂര്‍ റിസര്‍വിലെ തന്നെ വെട്ടുകാട് പ്രദേശത്തുള്ള സംരക്ഷണ വേലികളും കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. 2006 കാല ഘട്ടത്തിലാണ് ചന്ദന സംരക്ഷണത്തിന്റെ ഭാഗമായി 12 അടി ഉയരത്തില്‍ മെറ്റല്‍ മെഷ് ഫെന്‍സിങ്ങ് സ്ഥാപിച്ചത്. പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കാട്ടുപോത്ത്, മാന്‍,കേഴ പോലുള്ള മൃഗങ്ങളില്‍ നിന്നൂം കാര്‍ഷിക വിളകള്‍ സംരക്ഷിക്കപെടുന്നതിന് സംരക്ഷണ വേലി വലിയൊരളവ് വരെ സഹായകരമായിരുന്നു. സംരക്ഷണ വേലികള്‍ തകര്‍ന്നാല്‍പുനര്‍നിര്‍മ്മിക്കാറില്ല.ഈ വഴിസ്ഥിരമായി വന്യ മൃഗങ്ങള്‍ കൃഷി സ്ഥലങ്ങളിലേക്ക് എത്തൂകയും ചെയ്യും.കാട്ടാനകള്‍ തകര്‍ത്ത് ഈ ഭാഗങ്ങളിലൂടെ കാട്ട് പോത്തും മാനും , കാട്ടുപന്നിയുംകൂരമാനൂകളും മ്ലാവി ന്‍ കൂട്ടങ്ങളും എല്ലാംകാര്‍ഷിക മേഖലയില്‍ എത്തി ലക്ഷകണക്കിന് രൂപയുടെ കൃഷി നാശമാണ്ഉണ്ടാക്കുന്നത്.
Next Story

RELATED STORIES

Share it