kasaragod local

വന്യജീവികളുടെ കൂടാരത്തില്‍ കഥ പറയാന്‍ മുത്തശ്ശിയെത്തി

ഉദുമ: വിസ്മയ കൂടാരത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയി മുത്തശ്ശി ഇഴജീവികളെയും വന്യ മൃഗങ്ങളെയും കാണിച്ചു കഥകള്‍ പറഞ്ഞു കൊടുത്തപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അത് നേരനുഭവമായി.എസ്എസ്എയുടേയും ബേക്കല്‍ ബിആര്‍സിയുടെയും നേതൃത്വത്തില്‍ ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂളില്‍ നടത്തിയ ബേക്കല്‍ ഉപജില്ലാ തല ഭിന്നശേഷി സഹവാസ ക്യാംപിലാണ് മുത്തശ്ശി എത്തിയത്. നാല്‍പതോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും മുത്തശ്ശിക്കൊപ്പം ഇസ്‌ലാമിയ സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഒരുക്കിയ വിസ്മയ ഗുഹ സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം ഗൗരി ക്യാംപ് ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ്് കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹാഷിം പാക്യാര, എം എം മുനീറ, എം കെ വിജയകുമാര്‍, ബി ഗംഗാധരന്‍, കെ വി ദാമോദരന്‍, പി സുജിത്ത്, പി സീമ, കെ ശശി സംസാരിച്ചു.
Next Story

RELATED STORIES

Share it