kozhikode local

വന്യജീവികളില്‍ നിന്ന് സംരക്ഷണം നല്‍കണം: എസ്ഡിപിഐ

താമരശ്ശേരി: പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് തീരാ നാശ നഷ്ടം വരുത്തിവെക്കുന്ന വന്യജീവികളായ കാട്ടു പന്നി, കുരങ്ങന്മാര്‍, കാട്ടാനക്കൂട്ടം എന്നിവയില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ഇവമൂലമുണ്ടാവുന്ന നാശ നഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പുതുപ്പാടി പഞ്ചായത്ത് എസ്ഡിപിഐ യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അനസ് ഗുരുക്കള്‍ അധ്യക്ഷഹ വഹിച്ചു. സെക്രട്ടറി പി കെ ഉസ്മാനലി ,സിടി അഷ്‌റഫ് സംസാരിച്ചു.പുതിയ ഭാരവാഹികളായി അനസ് ഗുരുക്കള്‍( പ്രസിഡണ്ട്), പിസി നാസര്‍( സെക്രട്ടറി)എം മുഹമ്മദലി (ഖജാഞ്ചി), അസീസ് അടിവാരം,ഷംസു ഈങ്ങാപ്പുഴ(വൈസ് പ്രസിഡന്റുമാര്‍)അഷ്‌റഫ് മാസ്റ്റര്‍, വികെ ജാഫര്‍(ജോ:സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it