വനിത ക്രിക്കറ്റ്: പരമ്പര ഇന്ത്യ തൂത്തുവാരി

റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ വനിത ടീം തൂത്തുവാരി. ഇന്നലെ നടന്ന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് ആതിഥേയരായ ഇന്ത്യ ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38.2 ഓവറില്‍ 112 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മ ആറു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ വേദ കൃഷ്ണമൂര്‍ത്തിയുടെ (61*) അര്‍ധസെഞ്ച്വറിയുടെ മികവില്‍ 29.3 ഓവറില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. ദീപ്തിയാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it